ചേറ്റുവ: ചേറ്റുവ മഹല്ല് ജമാഅത്ത് കമ്മിറ്റി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം നടത്തി. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് വി.പി അബ്ദുല്ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി ഇബ്രാഹിം കുന്നത്തകായിൽ സ്വാഗതം പറഞ്ഞു. എം.എ ഹാരിസ് ബാബു, ഇർഷാദ് കെ ചേറ്റുവ, പി.എം മുഹമ്മദ് റാഫി, ഇ.എസ് കാദർ, ആർ.പി ജുനൈദ്, എൻ.എം അബ്ദുൽ ജലീൽ, പി.കെ അബ്ദുസമദ്, ആർ.എം സിദ്ദീഖ്, ഇസ്മായിൽ നയന, വി.ടി കമറുദ്ദീൻ, ബാബു ഗൾഫ് പാർക്ക്, മഹല്ല് മുദരിസ് അബ്ദുൽറൗഫ് ബാഖവി എന്നിവർ സംസാരിച്ചു. കൺസൾട്ടന്റ് ഷമീർ മൂസ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് വൈസ് പ്രസിഡണ്ട് നൗഷാദ് കൊട്ടിലിങ്ങൽ നന്ദി പറഞ്ഞു. സാമൂഹിക സാംസ്കാരിക പ്രവർത്തകരും മഹല്ല് നിവാസികളും ചടങ്ങിൽ പങ്കാളികളായി, 5.18 കോടി രൂപ ചിലവിൽ 31500 സ്ക്വയർ ഫീറ്റ് ഉള്ള കെട്ടിട സമുച്ചയമാണ് ചേറ്റുവ മഹല്ല് കമ്മിറ്റി ജമാഅത്ത് പള്ളിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് നിർമ്മിക്കുന്നത്.
