Wednesday, May 14, 2025

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം; പുത്തൻകടപ്പുറത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.എ അബൂബക്കർ, ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ, യൂണിയൻ ഇ.എം.എസ് നഗർ യൂണിറ്റ് സെക്രട്ടറി സി.എം നൗഷാദ്, ഷാഹു കൂരാറ്റിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments