പുന്നയൂർ: സംസ്കാര സമ്പന്നമായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ എം.എസ്.എഫ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ ഹംസകുട്ടി പറഞ്ഞു. എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ചു നടന്ന തലമുറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്.എഫിൽ സംഘടിക്കുക വഴി സമൂഹത്തിന് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.ബി ബാദുഷ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.വി ഷെക്കീർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് എം.സി മുസ്തഫ, മുസ്ലിം യൂത്ത് ജില്ല വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് പ്രസിഡന്റ് കെ നൗഫൽ, നിയോജക മണ്ഡലം സെക്രട്ടറി സി.എസ് സുൽഫിക്കർ, എം.എസ്.എഫ് പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എം.ആർ ഷർഫീഖ്, കൺവീനർ മുഹമ്മദ് അൻഷിഫ്, എം.കെ കമറുദ്ദീൻ, ഷാഫി എടക്കഴിയൂർ, പി.എം ഫിറോസ്, ഹുസൈൻ എടയൂർ, ഫർസാന സലാം എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം ഷാജഹാൻ സ്വാഗതവും റിൻസില ഹാഷിം നന്ദിയും പറഞ്ഞു.