ഗുരുവായൂർ: ചൊവ്വല്ലൂർ പടി സെന്ററിൽ ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മാണിക്യ(56)ത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.