ഗുരുവായൂർ: റെഡ് ബോയ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് തമ്പുരാൻപടിയുടെ നേതൃത്വത്തിൽ നിർമ്മൽ സ്മാരക അഖില കേരള ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണമെൻ്റിൽ യു.കെ ബോയ്സ് ഉപ്പുങ്ങൽ ജേതാക്കൾ. ഫൈനലിൽ അൽ അർമാൻ ഗ്രൂപ്പ് ഖത്തറിനെയാണ് യു.കെ ബോയ്സ് പരാജയപ്പെടുത്തിയത്. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി വിനോദ്, കസ്റ്റംസ് ഇൻസ്‌പെക്ടർ രാജീവ് കൊളാടി, സിനി ആർട്ടിസ്റ്റ് കൃഷ്ണപ്രസാദ്, അൽ അർമാൻ ഗ്രൂപ്പ് ഡയറക്ടർ ഗഫൂർ എന്നിവർ മുഖ്യാതിഥികളായി. ക്ലബ് പ്രസിഡന്റ് ബിപിൻ ദാസ്, സെക്രട്ടറി അരുൺ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.