ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡണ്ട് ടി.എസ് ദാസൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേഷൻ കൺവീനർ കെ.സി സുനിൽ സ്വാഗതവും കെ.എസ് വിഷ്ണു നന്ദിയും പറഞ്ഞു.