ചാവക്കാട്: മുബൈയിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് വിദഗ്ധ ചികിൽസക്കായി ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിമധ്യേ യുവാവ് മരിച്ചു. കടപ്പുറം മുനക്കകടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദ് മകൻ റിയാസാ(42)ണ് മരിച്ചത്. മുംബൈയിൽ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് കുഴഞ്ഞുവീണത്. തുടർന്ന് മുംബൈയിൽ തന്നെ ചികിൽസ തേടി. വിവരമറിഞ്ഞു നാട്ടിൽ നിന്ന് സഹോദരങ്ങൾ മുംബൈയിൽ എത്തി റിയാസിനെ വിദഗ്ദ്ധ ചികിൽസക്കായി നാട്ടിലേക്ക് ഡോക്ടറുടെ പരിചരണത്തിൽ ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. എന്നാൽ വഴി മധ്യേ മംഗലാപുരത്ത് വെച്ച് ഗുരുതരാവസ്ഥയിലായതോടെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരിച്ചത്. മൃതദേഹം ഇന്ന് (തിങ്കൾ) രാവിലെ വീട്ടിൽ കൊണ്ടുവരും.
ഭാര്യ: അസ്മ.
മക്കൾ: റബീഹ്, അയാന.