ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിന്റെ നേതൃത്വത്തിൽ മാതൃ ദിനാഘോഷം സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമ്മമാർക്ക് ഗുരുദക്ഷിണയും വസ്ത്രവും സമ്മാനങ്ങളും നൽകി. ഷൈലജ ദേവൻ മാതൃദിന സന്ദേശം നൽകി. ഉണ്ണികൃഷ്ണൻ ആലക്കൽ, എം രാജേഷ് നമ്പ്യാർ എന്നിവർ സമ്മാന വിതരണവും നടത്തി. രാജു കൂടത്തിങ്കൽ, വി ദേവകിയമ്മ, സുരേന്ദ്രൻ മൂത്തേടത്ത്, കെ. രമാദേവി, ശിവൻ കണിച്ചാടത്ത്, കെ ജയന്തി, പ്രദീപ് നെടിയേടത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായി. കുമാരി ചന്ദ്രൻ, ഇന്ദിരകൂട്ടം പറമ്പത്ത്, എം സാവിത്രി, കമല കൃഷ്ണൻ, ദേവി ബാലൻ, എം രമേശൻ, കെ പ്രഭാകരൻ നായർ, വിശ്വനാഥൻ ദ്വാരക, പി ശങ്കരൻ കുട്ടി നായർ, മുരളി കെ.റ്റി.ഡി.സി എന്നിവർ നേതൃത്വം നൽകി.