Sunday, May 11, 2025

മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാല ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബേബി റോഡ് സരസ്വതി സ്കൂളിൽ നടന്ന ക്യാമ്പ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിനിൽ  ഡോ.വി.പി ഗംഗാധരൻ ക്ലാസെടുത്തു. പ്രസക്തി വായനശാല സെക്രട്ടറി കെ.പി അനിത സ്വാഗതവും കെ.എൻ മനോജ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments