മസ്‌കറ്റ്: ‘നമ്മൾ ചാവക്കാട്ടുകാർ’ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2025 കൊടിയിറങ്ങി. അൽ ഖുവൈറിലെ എം.ഒ.ഇ ഡിജി ഓഡിറ്റോറിയത്തിൽ 2025 മെയ് 9 ന് വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളോടെയായിരുന്നു പരിപാടി. ഹിലാൽ അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു ‘നമ്മൾ ചാവക്കാട്ടുകാർ’ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നരിയംപുള്ളി അദ്ധ്യക്ഷത വഹിച്ചു. ഹമദ് അൽ സജ്ജാലി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിത്സൺ ജോർജ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.അന്തരിച്ച മുൻ സെക്രട്ടറി ഉണ്ണി ആർട്ട്സിന് അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ആഷിക്ക് മുഹമ്മദ്‌കുട്ടി സ്വാഗതം പറഞ്ഞു. സംഘടന സ്ഥാപകൻ ഷാഹുൽ വി.സി.കെ, ട്രഷറർ മുഹമ്മദ് യാസീൻ, രക്ഷാധികാരി മുഹമ്മദുണ്ണി, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, പ്രോഗ്രാം കോർഡിനേറ്റർ സുബിൻ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസൽ വലിയകത്ത് നന്ദി പറഞ്ഞു. നിഷ്മ സനോജും അഫ്സീന അഷ്‌റഫും പ്രോഗ്രാം നിയന്ത്രിച്ചു.
32 വർഷം തുടർച്ചയായി രക്തദാനം നടത്തുകയും മറ്റ് ജീവ കാരുണ്യ പ്രവർത്തനത്തിനും ശ്രീ സുബ്രഹ്മണ്യനെയും, 15 വർഷത്തെ സാമൂഹിക സാംസ്കാരിക കാരുണ്യ സേവനത്തിന് മുഹമ്മദ് യാസീനെയും വേദിയിൽ ആദരിച്ചു. തുടർന്ന് നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളും മറ്റ് ഒമാനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് നടത്തിയ കലാപരിപാടികൾ “മഹർജാൻ ചാവക്കാട് 2025” വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉണർവേകി.
പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ മസ്‌കറ്റ് പഞ്ചവാദ്യസംഘം നടത്തിയ പഞ്ചവാദ്യം, നവരസ മ്യൂസിക് ബാൻ്റിൻ്റെ ഗാനമേള, മെൻ്റലിസ്റ് സുജിത്തിൻ്റെ മെൻ്റലിസം. തിരുവാതിര കളി, കളരിപ്പയറ്റ്, ഭരതനാട്യം, നൃത്ത നൃത്യങ്ങൾ, ഗസൽ കൂടാതെ മുൻ കാലങ്ങളിൽ ചർച്ചയായ ആവേശകരമായ ചക്ക ലേലവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായിരുന്നു. ഉത്സവത്തിന് മീഡിയ കോർഡിനേറ്റർമാരായ മൻസൂർ, രാജീവ്, മറ്റു കമ്മിറ്റി ഭാരവാഹികളായ ഗ്ലോബൽ കോർഡിനേറ്റർ സുബ്രഹ്മണ്യൻ, സനോജ്, നസീർ ഒരുമനയൂർ, ഷാജീവൻ കെ.ആർ, ബാബു ടി കെ, അബ്ദുൽ ഖാദർ, മുഹമ്മദ് അൻവർ, സലീം ഹമീദ്, ഗോവിന്ദൻ, ഫൈസൽ ആർ. എം, ജോസ് സി. ജെ, സലീം പി.കെ, ഷഹീർ ഇത്തിക്കാട്ട്, ഷിഹാബുദീൻ അഹമ്മദ്, നിഹാദ് ഇല്ല്യാസ്, മൈമൂന കാദർ, ഗ്രീഷ്മ സുബിൻ, നീതു രാജീവ്, ഷെറീന അസീസ്, സരിത ഫൈസൽ, ഷാഹിന യാസീൻ, ഷഫീറ ആഷിക്ക്, സഫീന നസീർ, സമീറ മുഹമ്മദുണ്ണി, ജസ്‌ന മൻസൂർ, സുഫൈരിയ ഷിഹാബുദീൻ, മിസ്ന അസീസ്, അർഷ ആഷിക്ക് എന്നിവർ നേതൃത്വം നൽകി.