ഗുരുവായൂർ: ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച സി പ്രേമാനന്ദകൃഷ്ണനെ ഗുരുവായൂരിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ സ്‌നേഹസ്പര്‍ശത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌നേഹസ്പര്‍ശം പ്രസിഡന്റ് ആര്‍.വി അലി അധ്യക്ഷത വഹിച്ചു. പ്രേമാനന്ദ കൃഷ്ണന് പൊന്നാട അണിയിച്ച് ഉപഹാരസമർപ്പണവും നടത്തി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിൽ ഇന്‍സ്‌പെക്ടറായും ഗുരുവായൂര്‍ എസ്.ഐആയും പ്രേമാനന്ദകൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.പി വര്‍ഗീസ്, അനില്‍ കല്ലാറ്റ്, കെ.വി രാധാകൃഷ്ണന്‍, എം.പി കബീര്‍, ജോര്‍ജ് പോള്‍ നീലങ്കാവില്‍ തുടങ്ങിയവർ സംസാരിച്ചു. പി.ഐ സൈമൺ മാസ്റ്റർ, പ്രഹ്ലാദന്‍ മാമ്പറ്റ്, ഇന്ദി സോമസുന്ദരന്‍, വി.ബി ശശി, നിര്‍മല നായ്ക്കത്ത്, കോമളം ഹരിദാസ് എന്നിവര്‍ നേതൃത്വം നൽകി.