തൃശൂർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച എൽ.ഡി.എഫ് റാലി മെയ് 14 ന് തന്നെ നടത്തുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ മാറ്റമുണ്ടായതിനെ തുടർന്നാണിത്. തൃശൂർ വിദ്യാർത്ഥി കോർണ്ണറിൽ അര ലക്ഷം പേരെ പങ്കെടുപ്പിച്ച് എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമ്മേളനത്തിൽ സംസാരിക്കും. റാലി വിജയിപ്പിക്കുന്നതിന് മുഴുവൻ എൽ.ഡി.എഫ് പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.