ഗുരുവായൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ഗുരുവായൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ എ.കെജി സദനത്തിൽ സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ഗുരുവായൂർ മേഖല കൺവീനർ എം.എ സന്തോഷ് അധ്യക്ഷത വഹിച്ചു. എം.കെ സജീവൻ, എ.വി റെയ്നസ് എന്നിവർ സംസാരിച്ചു. ജെയിംസ് ആളൂർ സ്വാഗതവും ഉണ്ണിവാറണാട്ട് നന്ദിയും പറഞ്ഞു.