പുതുക്കാട്: പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ്സിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി അലൻ (18) ആണ് മരിച്ചത്. വരാക്കര സ്വദേശി ആൻസിൽ (19) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വച്ചായിരുന്നു അപകടം. സ്റ്റാൻ്റിലേക്ക് തിരിയുന്ന ബസ്സിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോയിരുന്ന ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂരിൽനിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രണ്ടുപേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിൽ മരപ്പെട്ടിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സഹയാത്രികനായ അലൻ. എന്നാൽ ചികിൽസയിലിരിക്കെ രാത്രിയോടെയാണ് അലൻ മരണപ്പെട്ടത്. തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ആൻസ്റ്റിൽ. വരന്തരപ്പിള്ളി സി.ജെ.എം അസംപ്ഷൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അലൻ.