പുന്നയൂർക്കുളം: പുന്നയൂർ കെ കരുണാകരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുന്ന നൗഷാദ് മെമ്മേറിയൽ ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് അഖില കേരള സേവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അകലാട് എം.ഐ.സി ഗ്രൗണ്ടിൽ കെ.കെ കാദർ നഗറിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുക. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഏഴോളം പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് പുന്ന നൗഷാദ് മെമ്മോറിയൽ ട്രോഫിക്ക് പുറമെ ക്യാഷ് പ്രൈസും സമ്മാനിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് അകലാട്, കൺവീനർ താച്ചു കരിയാടൻ, ട്രഷറർ ഷംറൂദ് പടിഞ്ഞാറയിൽ, ഖത്തർ പ്രതിനിധി കെ.എച്ച് നൗഷാദ്, വർക്കിംഗ് ചെയർമാൻ ഷാഹുൽ പള്ളത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.