ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണിൽ ഹുണ്ടിക പിരിവ് നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി എൻ.കെ അക്‌ബർ എം.എൽ.എ, സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം മാലിക്കുളം അബ്ബാസ്, യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് ടി.എം ഹനീഫ,ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ, ഡിവിഷൻ സെക്രട്ടറി കെ.എസ് അനിൽ, ടി.എസ് ദാസൻ, അക്ബർ കോനത്ത്, സുകുമാരൻ, കരിമ്പൻ സന്തോഷ്, കെ.സി സുനിൽ, വി.ജി ബിജി, ടി.എം ബാബു, കെ.ആർ മോഹനൻ, തോമസ് എന്നിവർ നേതൃത്വം നൽകി. മെയ് 29,30,31 തീയതികളിൽ ചാവക്കാടാണ് സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിന് ആവശ്യമായ സാമ്പത്തികം ഹുണ്ടിക പിരിവിലൂടെയാണ് കണ്ടെത്തുന്നത്. എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ തൊഴിലാളികൾ ഹുണ്ടിക പിരിവിന് ഇറങ്ങും.