Friday, May 9, 2025

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രോത്സവം; പള്ളിവേട്ട നടന്നു

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി   പള്ളിവേട്ട നടന്നു. ക്ഷേത്രത്തിൽ  വൈകീട്ട് അനുബന്ധ പൂജകൾക്ക് ശേഷം ഭഗവാൻ പുറത്തെക്ക് എഴുന്നെള്ളി. ഗുരുവായൂർ ദേവസ്വം കൊമ്പൻ അനന്തനാരായണൻ തിടമ്പേറ്റി. കോട്ടപ്പടി സന്തോഷ് മാരാരുടെ   പ്രാമാണ്യത്തിൽ നടന്ന മേളത്തിന്  അനീഷ് നമ്പീശൻ, ഗുരുവായൂർ സേതു, ഗുരുവായൂർ ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ക്ഷേത്ര താഴ്‌ത്തെ കാവ് പരിസരത്ത് നിന്ന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ  സാന്നിദ്ധ്യത്തിൽ അനുഷ്ഠാന നിറവോടെ വായ്ത്താരി അറിയിപ്പ് കഴിഞ്ഞ് പള്ളിവേട്ട നടന്നു. ഓട്ട പ്രദക്ഷിണവുമായി എഴു തവണ ക്ഷേത്രം വലം വെച്ച് പള്ളിക്കുറുപ്പോടെ ചടങ്ങുകൾ പൂർത്തിയാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments