ചാവക്കാട്: എടക്കഴിയൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രകരായ രണ്ടുപേർക്ക് പരിക്കേറ്റു. ചേറ്റുവ കണ്ണോത്ത് വീട്ടിൽ റാസിക്ക് (27), തൊട്ടാപ്പ് പുതുവീട്ടിൽ മുഹമ്മദ് മുസ്തഫ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.15 ഓടെ എടക്കഴിയൂർ തെക്കേ മദ്രസ സെൻ്ററിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.