പാടൂർ: മലർവാടി യൂണിറ്റ് ബാലോത്സവം വർണാഭമായി. നാല് കാറ്റഗറികളിലായി നടന്ന വിവിധയിനം മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു. ബഡ്സ് വിഭാഗത്തിൽ മുഹമ്മദ് ബിഷാർ. ഐസിൻ ബത്വൂൽ, ഷഹ്സാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
മറ്റു വിഭാഗങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ.
കിഡ്സ്: ഫഹ് മിൻ, ഫാത്വിമ സിൻഹ, ഹാഫിദ്
സബ് ജൂനിയർ: അബ്ദുല്ല ഫാരിസ്, എൻ.എം ഐഷ, ഫർഹാൻ
ജൂനിയർ: അംന ഫാത്വിമ, മുഹമ്മദ് സി ഷാൻ, മുഹമ്മദ്.
മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സലാഹുദ്ദീൻ മാസ്റ്റർ ചൂൽപുറം ഉൽഘാടനം ചെയ്തു. റഷീദ് പാടൂർ പരിപാടികൾക്ക് നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ഗുരുവായൂർ ഏരിയ പ്രസിഡണ്ട് ഷാജഹാൻ സമ്മാനദാനം നിർവ്വഹിച്ചു. ശബീർ, സക്കീർ ,ജുമാനത്ത്, ബുഷറ, നബീൽ, ഷരീഫ, നഹ്ല, ആർ.പി സിദ്ധീഖ്, യൂസഫ്, നാസർ, ഫൗസിയ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.