ഗുരുവായൂർ: ഗുരുവായൂർ ചിന്മയ മിഷന്റെ നേതൃത്വത്തിൽ ചിന്മയാനന്ദ സ്വാമിയുടെ 109-ാമത് ജയന്തി ആചരിച്ചു. ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് നായർ ഗുരുദേവ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരു പാദുക പൂജ, ഗീത പാരായണം എന്നിവ നടന്നു. എം ഹേമ , രാധ വി മേനോൻ, വിലാസിനി എന്നിവർ നേതൃത്വം നൽകി.