വടക്കേക്കാട്: വഖഫ് സംരക്ഷണ സമിതി എസ്.ഡി.പി.ഐ വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തൃശൂർ ജില്ല പ്രസിഡന്റ് കെ.വി അബ്ദുനാസർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഹാഫിള് അഫ്സൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി നവാസ് കല്ലിങ്കൽ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഡോ. സക്കീർ ഹുസൈൻ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീഖ് തെരുവത്ത്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐ വടക്കേക്കാട് വൈസ് പ്രസിഡൻറ് ബഷീർ പറയങ്ങാട് നന്ദി പറഞ്ഞു.