പുന്നയൂർക്കുളം: അണ്ടത്തോട് നാക്കോല റോഡിലെ കലുങ്ക് നിർമ്മാണം ഉടൻ നടപ്പിലാക്കുക, റോഡ് പണി ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ.ശ്യാമപ്രസാദ് മുഖർജി നാഷണൽ റൂർബൻ മിഷൻ പദ്ധതിപ്രകാരം 1 കോടി രൂപ 5 വർഷം മുമ്പ് നൽകിയിട്ടും പണി പൂർത്തീകരിക്കാൻ സാധികാത്തത് പഞ്ചായത്ത് ഭരണ സമിതി, പി.ഡബ്ല്യു.ഡി, എൻ.കെ അക്‌ബർ എം.എൽ.എ എന്നിവരുടെ കഴിവുകേടാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. എ.ഇ.ഒ സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് നാക്കോല സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പുന്നയൂർകുളം വെസ്റ്റ് ഏരിയ പ്രസിഡന്റ് ദിലീപ് അരിയല്ലി അധ്യക്ഷത വഹിച്ചു. ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ ലക്ഷ്മണൻ സ്വാഗതവും സുരേഷ് മാക്കോരം നന്ദിയും പറഞ്ഞു. ഷാജി തൃപ്പറ്റ്, കെ.സി രാജു, കെ.ഡി ബാബു, രാജൻ പ്രശാന്ത്, സുരേന്ദ്രൻ, സുന്ദരൻ വേണു, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.