Friday, May 9, 2025

ഓപ്പറേഷൻ സിന്ദൂർ; മോദിക്കും ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ചാവക്കാട് ബി.ജെ.പി പ്രകടനം

ചാവക്കാട്: ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ചാവക്കാട് നഗരത്തിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം. ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാവക്കാട് സെന്ററിൽ പ്രകടനം നടത്തിയത്. ജില്ല സെക്രട്ടറി കെ.ആർ ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഗണേഷ് ശിവജി, വിനീത് മുത്തമ്മാവ്, സുനിൽ കാരയിൽ, സുവിൻ വേലായുധൻ, മനോജ് ആച്ചി, സുരേഷ് തിരുവത്ര,ഷനിൽ ഒറ്റത്തെങ്ങ്, സച്ചിൻ ശിവജി,അനി ചില്ലി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments