Wednesday, May 7, 2025

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവത്ര സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദ് – ബീന ദമ്പതികളുടെ മകൾ റിസാന (17)യാണ് മരിച്ചത്. ഏപ്രിൽ 29ന് പാലപ്പെട്ടിയിൽ വെച്ചായിരുന്നു അപകടം. മാതാവിൻ്റെ വീടായ പാലപ്പെട്ടിയിൽ നിന്നും തിരുവത്രയിലേക്ക് വരുന്നതിന് ബസ് കയറാൻ റോഡ് മുറിച്ചു കടക്കവെ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു മരണം. ചാവക്കാട് കോമേഴ്സ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം  കബറടക്കം നാളെ (വ്യാഴം) നടക്കും സഹോദരൻ: റിസാൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments