ഗുരുവായൂർ: കേരളമഹിള സംഘം തൈക്കാട് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.ഐ തൈക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. മഹിളസംഘം മണലൂർ മണ്ഡലം സെക്രട്ടറി സീത, മണ്ഡലം കമ്മിറ്റി അംഗം കെ.കെ അപ്പുണ്ണി എന്നിവർ സംസാരിച്ചു. മഹിള നേതാക്കളായ ഷാനി റെജി, പ്രിയ അപ്പുണ്ണി, നിർമ്മല കേരളൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറിയായി ഷാനി റെജി, ജോയിന്റ് സെക്രട്ടറിയായി ഷാനില ഖയസ്, പ്രസിഡൻ്റായി സൗമ്യ അരൂപ്, വൈസ് പ്രസിഡൻ്റായി ഷൈമ അനിൽ എന്നിവരെ തിരഞ്ഞെടുത്തു.