കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മുഹമ്മദ് നാസിഫ്, എ.വി അബ്ദുൽ ഗഫൂർ, സമീറ ശരീഫ്, പി.എ മുഹമ്മദ്, പ്രസന്ന ചന്ദ്രൻ, ഷീജാ രാധാകൃഷ്ണൻ, സുനിത പ്രസാദ്, ഫിഷ് ലാൻഡിങ് സെന്റർ ലേബർ കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ആച്ചി ബാബു, സാഗർ മിത്ര ഹിമ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ റിലീസ് സ്വാഗതവും ഫിഷറീസ് ഓഫീസർ ടോണി നന്ദിയും പറഞ്ഞു. ജനകീയസൂത്രണ പദ്ധതി 2024 – 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തത്. ജനകീയസൂത്രണ പദ്ധതി 2024 – 25 ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് 10 കുട്ടികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്.