Tuesday, May 6, 2025

ചാവക്കാട് നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ

ചാവക്കാട്: ചാവക്കാട് നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങളും. ഇന്ന് മുതൽ ഡിസ്പെൻസറിയിലെ ഒ.പി സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ, നഗരസഭ ഹോമിയോ ഡോ. പി.വി സിന്ധു എന്നിവരും  പങ്കെടുത്തു. 

    കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ എ.എച്ച്.ഐ.എം.എസ് 2.0 വെബ്സൈറ്റ് വഴിയാണ് ഇനി രോഗികൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുക. രോഗികളുടെ രജിസ്ട്രേഷൻ, രോഗവിവരങ്ങൾ രേഖപ്പെടുത്തൽ, മരുന്നുകളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ലഭിക്കും. ഈ ഡിജിറ്റൽ മാറ്റം ഹോമിയോ ഡിസ്പെൻസറിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മികച്ച സേവനം നൽകാനും സഹായകരമാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments