Tuesday, May 6, 2025

കോൺഗ്രസ് മമ്മിയൂർ 15-ാം വാർഡ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കോൺഗ്രസ് മമ്മിയൂർ 15-ാം വാർഡ്  കമ്മിറ്റി പുനഃസംഘടനയും മഹാത്മാഗാന്ധി കുടുംബ യോഗവും സംഘടിപ്പിച്ചു.  ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനിൽകുമാർ ചിറക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നവാസ് മുഖ്യാതിഥിയായി.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ പല്ലത്ത്, ഒ രതീഷ് , മോഹൻദാസ് ചേലനാട്, മഞ്ജു ആനന്ദൻ, ശരത് ചന്ദ്രൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. വാർഡിലെ ആശാ പ്രവർത്തക   രേഷ്മ രാജീവ്, ഹരിത സേനാംഗം കെ.എ പ്രിയ എന്നിവരെ  ആദരിച്ചു. പുതിയ വാർഡ് പ്രസിഡണ്ടായി ശരത് ചന്ദ്രനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നീ ചുമതലകളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments