ഗുരുവായൂര്‍: ലോഡ്ജിൽ കയറി ഉടമകളെ ആക്രമിച്ച കേസിൽ രണ്ട് സി.പി.എം നേതാക്കൾ അറസ്റ്റിൽ. ഗുരുവായൂര്‍ പടിഞ്ഞാറേനട ബ്രാഞ്ച് സെക്രട്ടറി ചാണാശ്ശേരി വീട്ടില്‍ രാഗേഷ് (23), ഗുരുവായൂര്‍ ലോക്കൽ കമ്മറ്റി അംഗം തിരുവെങ്കിടം ഈച്ചരത്ത് വീട്ടില്‍ വിശാല്‍ (30) എന്നിവരേയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ ജി അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ടെമ്പിൾ പോലീസ് സ്റ്റേഷന് മുന്നിലെ സ്വകാര്യ ലോഡ്ജിൽ കയറി ഉടമകളായ അന്‍ഷാദ്, ഷെഫിന്‍ എന്നിവരെ മർദ്ധിച്ച സംഭവത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.