ചാവക്കാട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തസവ്വുദ് ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ രാജ ഹാളിൽ ജമാഅത്തെ ഇസ്‌ലാമി സംസഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ ഷാനവാസ് അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഖുർആൻ ക്ലാസെടുത്തു. വിവിധ സെഷനുകളിൽ മുനീർ വരന്തരപ്പള്ളി, ഇ.എം മുഹമ്മദ് അമീൻ, റഫീഖ് റഹ്മാൻ മൂഴിക്കൽ എന്നിവർ ക്ലാസ്സെടുത്തു. ഏരിയ പ്രസിഡന്റ് ജാഫർ അലി മോഡറേറ്ററായി. ജില്ല ജനറൽ സെക്രട്ടറി കെ ശംസുദ്ദീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ബാബു നസീർ നന്ദിയും പറഞ്ഞു.