Saturday, May 3, 2025

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്ര ബ്രഹ്മോത്സവത്തിന് നാളെ കൊടിയേറും

ഗുരുവായൂര്‍: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ബ്രഹ്‌മകലശാഭിഷേകം നടക്കും. ഇന്നലെ മഹാഗണപതി ഹോമം, ആചാര്യവരണം എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. ആദ്ധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികള്‍ നാളെ വൈകീട്ട്  6.30 ന് മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഉപഹാരങ്ങള്‍ നല്‍കും. ചടങ്ങില്‍ മാനദേവ സുവര്‍ണ മുദ്ര നേടിയ തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണ സമിതി അംഗവും കലാനിലയം ചുട്ടി വിഭാഗം മേധാവിയുമായിരുന്ന കലാനിലയം രാജുവിനെ  ആദരിക്കും. മെയ് അഞ്ചിന് വിശേഷാല്‍ സര്‍പ്പബലി നടക്കും. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ക്ക് കാര്‍മ്മികരാകും. 

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ തായമ്പകക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗുരുവായൂര്‍ ഗോപന്‍ മാരാര്‍, കോട്ടപ്പടി രാജേഷ് മാരാര്‍ എന്നിവര്‍ സാരഥ്യം വഹിക്കും. ഉത്സവമേളത്തിന് കോട്ടപ്പടി സന്തോഷ് മാരാരാണ് നേതൃത്വം വഹിക്കുക. മെയ് ഏഴിന് ഉത്സവബലി, എട്ടിന്  പള്ളിവേട്ട എന്നീ ചടങ്ങുകള്‍ നടക്കും. ഒമ്പതിന് ഭഗവാന്‍ പുറത്തേക്ക് എഴുന്നെള്ളി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചെത്തുന്ന ഗ്രാമപ്രദക്ഷിണം, ആറാട്ട് എന്നീ ചടങ്ങുകളാണ്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടാകും.ക്ഷേത്രം ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, വിനോദ്കുമാര്‍ അകമ്പടി, ഇ. രാജു, ഹരി കൂടത്തിങ്കല്‍, ശിവന്‍ കണിച്ചാടത്ത്, മാനേജര്‍ പി രാഘവന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments