ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ ജിനീഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരികയായിരുന്ന ലോറിയും ചാലക്കുടി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ ചാവക്കാട് ആംബുലൻസ് ഡ്രൈവർ റിംഷാദ്, വളണ്ടിയർമാരായ ഷംസീർ, ജാസിർ എന്നിവർ ചേർന്ന് ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.