ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് തീർത്ഥകേന്ദ്രം നിലപ്പന്തൽ ദീപാലങ്കൃതമായി. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന എന്നിവയും ഉണ്ടായി. തിരുകർമ്മങ്ങൾക്ക് തൃശ്ശൂർ അതിരൂപതയിലെ 16 നവവൈദികർ കാർമികരായി. രാത്രി 7.30 ന് ഫ്യൂഷൻ അരങ്ങേറി.