പുന്നയൂർ: എസ്.ടി.യു ഗുരുവായൂർ മോട്ടോർ ആൻ്റ് എഞ്ചിനീയർ വർക്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം ചെയ്തു. അകലാട് ബദർ പള്ളിയിൽ നടന്ന ചടങ്ങിൽ എസ്.ടി.യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പുന്നയൂർ യൂണിറ്റ് സെക്രട്ടറി കെ.ബി ഫാറൂഖ് മെമ്പർഷിപ്പ് ഏറ്റുവാങ്ങി മോട്ടോർ എൻജിനീയർ യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി അബ്ദുൽ സലിം കുന്നമ്പത്ത് അധ്യക്ഷ വഹിച്ചു. ജോയിൻ്റ് സെക്രട്ടറി വാപ്പു പൂവാങ്കര, ഹനീഫ ഓലങ്ങാട്, അക്ബർ, നിയാസ്, നവാബ്, ഫൈസൽ എന്നിവർ സംസാരിച്ചു. സിനാൻ നന്ദി പറഞ്ഞു.