പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ. നേതാക്കൾക്കൊപ്പം കടൽ തീരം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ പ്രദേശങ്ങളിലെല്ലാം കോടികൾ ചെലവഴിച്ച് കടൽ ഭിത്തി നിർമ്മിച്ചതെല്ലാം വൃഥാവിൽ ആയിട്ടും ശാസ്ത്രീയമല്ലാതെയും വേണ്ടത്ര പഠനങ്ങൾ നടത്താതെയും വീണ്ടും ഭിത്തി നിർമ്മിക്കാനുള്ള അധികൃതരുടെ നീക്കത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദ്, ഭാരവാഹികളായ ലത്തീഫ് പാലയൂർ, അബ്ദുൽ വഹാബ് , വി മായിൻകുട്ടി, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ, മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ജില്ല പ്രസിഡന്റ് സൈദു മുഹമ്മദ് പോക്കാക്കില്ലത്ത്, ജനറൽ സെക്രട്ടറി പി.എ നസീർ, മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി ബാദുഷ, മറ്റു നേതാക്കളായ അബ്ദുൽ സലീം കുന്നമ്പത്ത്, ഹുസൈൻ എടയൂർ, ഷാഫി കൂളിയാട്ട് എന്നിവരും ഉണ്ടായിരുന്നു. മുസ്ലിംലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.കെ മൊയ്തുണ്ണി ജനറൽ സെക്രട്ടറി കെ.എച്ച് ആബിദ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ നേതാക്കളെ സ്വീകരിച്ചു.