തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. അരമന, ചുരുടീ, കുക്ക് ഡോർ, തജിനി, ഹോട്ടൽ സീ ഫോർട്ട്, ആലിയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.