ചാവക്കാട്: പുത്തൻ കടപ്പുറത്തിന് പുത്തൻ മുഖം നൽകാനൊരുങ്ങി ഓർമ്മകൾ കലാ സാംസ്കാരിക കൂട്ടായ്മ. ദിനംപ്രതി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പുത്തൻ കടപ്പുറം ബീച്ചിൽ എത്തുന്നുണ്ട്. ഇത്തരത്തിൽ വരുന്നവർക്ക് വിശ്രമിക്കാനും മറ്റു ആഘോഷങ്ങൾ നടത്തുന്നതിനും സൗകര്യമൊരുക്കുന്നതോടൊപ്പം തീരം ലഹരി വിമുക്തമാക്കി സൗന്ദര്യവൽക്കരിക്കുക എന്ന ഉദ്ദേശം കൂടി ലക്ഷ്യം വെച്ചാണ് കൂട്ടായ്മയുടെ ഈ മാതൃകാ പ്രവർത്തനം. ഇതിൻ്റെ ഭാഗമായി കടൽത്തീരത്തെ പൊന്തക്കാടുകളെല്ലാം പ്രവർത്തകർ വെട്ടി വൃത്തിയാക്കി തുടങ്ങി. കൂട്ടായ്മ അംഗങ്ങളായ അക്ബർ അക്കു, സൈനു സിംഫണി, ഷാഹു ചീനിച്ചുവട്, നാഷാദ് ഇ.എം.എസ് നഗർ തുടങ്ങിയവർ നേതൃത്വം നൽകി.