Thursday, May 1, 2025

ഗുരുവായൂർ സൂപ്പർ ലീഗ്; കപ്പടിച്ച് എഫ്.സി തിരുവത്ര

ഗുരുവായൂർ: ഗുരുവായൂർ സൂപ്പർ ലീഗിൽ എഫ്.സി തിരുവത്ര കിരീടം ചൂടി. ആവശ്യകരമായ ഫൈനലിൽ റിബെൽസ് എടക്കഴിയൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്.സി തിരുവത്ര പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്തു. ജി.എസ്.എൽ ചെയർമാൻ ജി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു.  എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ  ടി.ടി ശിവദാസൻ, കെ.എസ് ഹംസ, ശങ്കുണ്ണി രാജ്, സായിസഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരിനാരായണൻ, പൊതുപ്രവർത്തകൻ കെ.ആർ സൂരജ്, സിനിമ സംവിധായകൻ വിജീഷ് മണി, ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്  സി സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ജി.എസ്.എൽ കൺവീനർ ബാബുരാജ്, വി.കെ ഡൊമിനി,ദേവിക ദിലീപ്, സി.വി ജയ്സൺ, കെ.പി സുനിൽ, അരുൺ സി മോഹൻ  എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments