Saturday, August 16, 2025

വടക്കേക്കാട് എരിഞ്ഞിപ്പടിയിൽ മോട്ടോർ പമ്പ് സെറ്റ് റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വടക്കേക്കാട്: എരിഞ്ഞിപ്പടിയിൽ മോട്ടോർ പമ്പ് സെറ്റ് റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വടക്കേക്കാട് പമ്മനത്തേയിൽ ഫക്രുദ്ദീനാ(19)ണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടേയാണ് സംഭവം. സ്വന്തം വീട്ടിലെ മോട്ടോർ പമ്പ് സെറ്റ്  നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മാതാവിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫക്രുദീനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും  മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments