ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിൻ്റെ തീർത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് തിരുനാൾ വിളംബര റാലി സംഘടിപ്പിച്ചു. മറ്റം നിത്യസഹായ മാതാവിൻ്റെ തീർത്ഥകേന്ദ്രത്തിൽ നിന്ന് ആരംഭിച്ച വിളംബര റാലി മറ്റം ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി റവ.ഫാ.ഫ്രാങ്കോ ചെറുതാണിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മറ്റം ഫൊറോന പള്ളി അതിർത്തികളിലൂടെ ഇരുച്ചക്ര വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് റാലി നടന്നത്. വികാരി റവ.ഡോ. ഫ്രാൻസീസ് ആളൂർ, അസിസ്റ്റൻ്റ് വികാരി റവ.ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, ട്രസ്റ്റിമാർ, തിരുനാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ സന്നിഹിതരായി. തിരുനാൾ പബ്ലിസിറ്റി കൺവീനർ പി.റ്റി സേവി, ജോയിൻ്റ് കൺവീനർ ഇ.എഫ് സണ്ണി എന്നിവർ നേതൃത്വം നൽകി.