Thursday, May 1, 2025

ഗുരുവായൂർ മമ്മിയൂരിൽ ശ്രീജയദേവ സ്മൃതിദിനം ആചരിച്ചു

ഗുരുവായൂർ: ഗീതഗോവിന്ദം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീജയദേവ സ്മൃതിദിനം ആചരിച്ചു. മമ്മിയൂർ ത്രയമ്പകം ഹാളിൽ നടന്ന സ്മൃതിദിനം സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന് പ്രഥമ ശ്രീ ജയദേവ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. 10,001 രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. എൻ.പി വിജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സദനം ഹരികുമാർ,  അഡ്വ. രവി ചങ്കത്ത്, തൃക്കാമ്പുറം ജയൻമാരാർ, സന്തോഷ് കൈലാസ്, പി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ജ്യോതിദാസ് എന്നിവർ സംസാരിച്ചു. ഡോ. പ്രഭാകരൻ, വിപീഷ് ഗുരുവായൂർ, ഹരികൃഷ്ണൻ, ഹരി, അനീഷ് രാജേഷ് വാരിയർ എന്നിവർ നേതൃത്വം നൽകി. ജനാർദ്ദനൻനെടുങ്ങാടി സ്മാരക അഷ്ടപദി പഠന കേന്ദ്രത്തിലെ അംഗങ്ങൾ അവതരിപ്പിച്ച അഷ്ടപദി ആലാപനം, അഷ്ടപദി നാട്യം എന്നിവയും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments