പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടി കൈതച്ചിറ റോഡിൽ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പെരിയമ്പലം സ്വദേശി പാലക്കൽ വീട്ടിൽ മൊയ്നുവിനെയാണ് വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എ.എസ്.ഐ ബാസ്റ്റിൻ സിംഗ്, സി.പി.ഒമാരായ അർജുൻ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നു വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വച്ചിരുന്ന 16 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.