ചാവക്കാട്: എം.എസ്.എഫ് ചാവക്കാട് മുനിസിപ്പൽ സമ്മേളനത്തിന്റെ ഭാഗമായി രജിസ്ട്രേഷൻ നടന്നു. സംസ്ഥാന കേരളോത്സവത്തിൽ ലോങ് ജമ്പിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അർഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ്.എഫ് തൃശ്ശൂർ ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ, ഗുരുവായൂർ മണ്ഡലം ട്രഷറർ സാമ്പാഹ് താഴത്ത്, മുനിസിപ്പൽ പ്രസിഡന്റ് വി.കെ മിഥിലാജ്, മുനിസിപ്പൽ ഭാരവാഹികളായ ഹക്കീം, മിഥിലാജ്, ഇജാസ് എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സമ്മേളനം മെയ് 11, 12 തിയ്യതികളിൽ തിരുവത്ര ചീനിച്ചുവടിൽ നടക്കും.