ചാവക്കാട്: അകലാട് അഞ്ചാംകല്ലിൽ ബൈക്കിൽ ബുള്ളറ്റ് ഇടിച്ച് അപകടം. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ അകലാട് എം.ഐ.സി സ്വദേശി നന്ത്യാണത്തിൽ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്. ബുള്ളറ്റ് യാത്രികരായ അകലാട് സ്വദേശി കാക്കനാട്ട് വീട്ടിൽ അൻവർ (25), എടക്കര മുണ്ടോത്തിൽ അജ്മൽ (25) എന്നിവർക്ക് പരിക്കേറ്റു. ഇന്നു വൈകിട്ട് 5.30 ഓടെ അകലാട് അഞ്ചാംകല്ലിൽ ദേശീയപാത 66 പടിഞ്ഞാറെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. ഒരേ ദിശയിലായിരുന്നു രണ്ടു വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടൻതന്നെ മൂന്നുപേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മുഹമ്മദുണ്ണിയെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.