ചാവക്കാട്: മണത്തല മുല്ലത്തറയിൽ ബസ്സിന് മുകളിൽ ക്രെയിൻ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ചാവക്കാട് നിന്നും ബ്ലാങ്ങാട് കറുകമാട് വഴി സർവീസ് നടത്തുന്ന ‘സുൽത്താൻ’ ബസ്സിലാണ് ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ക്രെയിൻ ഇടിച്ചത്.