പാവറട്ടി: പാടൂരിൽ കെട്ടിടത്തിനു മുകളിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്വർണ്ണമാല കവരുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. ചാവക്കാട് എടക്കഴിയൂർ കരുമത്തിൽ പറമ്പിൽ സദ്ദാം ഹുസൈനെ(35)യാണ് പാവറട്ടി ഇൻസ്പെക്ടർ ആൻ്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സബ് ഇൻസ്പെക്ടർമാരായ അനുരാജ്, വിനോദ്, എ.എസ്.ഐ സുരേഷ് കുമാർ, സിപിഓമാരായ വിനീത്, പ്രവീൺ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.