ചാവക്കാട്: പുത്തൻ കടപ്പുറം 97-ാം നമ്പർ അംഗൻവാടിയിൽ 42 വർഷം സേവനം അനുഷ്ടിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ഗിരിജക്ക് ലിയോൺ ക്ലബ്ബിന്റെ യാത്രയയപ്പ്. പ്രവാസി മെമ്പർ സിറാജ് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. ക്ലബ് സെക്രട്ടറി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഫക്രു, ഇർഫാൻ, അഭിലാഷ്, ജാസിൽ എന്നിവർ നേതൃത്വം നൽകി.