വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് മോഡൽ സി.ഡി.എസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജിൽസി ബാബു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ പ്രബീന സത്യൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമിറ്റി മെമ്പർമാരായ എസ്.കെ ഖാലിദ് പനങ്ങാവിൽ, കെ.വി റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തെക്കുമുറി കുഞ്ഞഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ പ്രീതി ബാബു, സരിത ഷാജി ജില്ല മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി, ഷീബ സുരേഷ് വൈസ് ചെയർപേഴ്സൺ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, സി.ഡി.എസ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് ഫ്രഡ്‌ഡി നന്ദിയും പറഞ്ഞു.