Wednesday, April 30, 2025

മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 87-ാം തിരുനാളിന് മെയ് രണ്ടിന് തുടക്കം

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ 87-ാം തിരുനാൾ മെയ് 2,3,4,5,6 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്സൻ ക്ലൂനംപ്ലാക്കൽ തിരുനാളിന്റെ  കൊടിയേറ്റം നിർവഹിച്ചു. മെയ് 2ന് വൈകീട്ട് 5ന് പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി എന്നീ തിരുകർമ്മങ്ങൾക്ക് തൃശ്ശൂർ അതിരൂപതയിലെ 16 നവവൈദീകർ കാർമികത്വം വഹിക്കും. തുടർന്ന്  തീർത്ഥ കേന്ദ്രം ദീപാലങ്കാരം നിലപ്പന്തൽ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി.എസ് സിനോജ് നിർവഹിക്കും. രാത്രി 7. 30ന് ഫ്യൂഷൻ നൈറ്റ് അരങ്ങേറും.   മെയ് 3ന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കീരിടസമർപ്പണം, ദിവ്യബലി എന്നീ തിരുകർമ്മങ്ങൾക്ക് കാർമികത്വം നൽകും. തേര് മത്സരവും നടക്കും.തിരുനാൾ ദിനമായ 4 ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനക്ക് പറപ്പൂർ ഫെറോന വികാരി റവ.ഫാദർ സെബി പൂത്തൂർ മുഖ്യ കാർമികത്വം വഹിക്കും. പുല്ലഴി സെൻ്റ് ജോസഫ് മെൻ്റൽ ഹോം ഡയറക്ടർ റവ.ഫാദർ ലിജോ ചിറ്റിലപ്പിള്ളി തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, വൈകീട്ട് ആറിന് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, 6.45 ന് ഇടവക പള്ളിയിൽനിന്ന് തീർത്ഥകേന്ദ്രത്തിലേക്ക് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് മെഗാ ബാൻഡ് മേളം എന്നിവ ഉണ്ടാകും.

   തിങ്കളാഴ്ച രാവിലെ 7. 30ന് റാസ കുർബാന, 11 ന്  ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെ സംഗമവും രാത്രി ഏഴിന്  നാടകവും ഉണ്ടാകും. ചൊവ്വാഴ്ച രാത്രി  ഏഴിന് ഗാനമേള, മെയ് 11ന് എട്ടാംമിടം  ഉച്ചതിരിഞ്ഞ് അഞ്ചിന്  ആഘോഷമായ പാട്ടുകുർബാന, ലതീഞ്ഞ്, നൊവേന,പ്രദക്ഷിണം എന്നിവ ഉണ്ടാകും.

    വികാരി റവ.ഡോ. ഫ്രാൻസീസ് ആളൂർ, അസിസ്റ്റൻ്റ് വികാരി റവ.ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, മാനേജിംഗ് ട്രസ്റ്റി സി.കെ ജോയ്, തിരുനാൾ ജനറൽ കൺവീനർ എം.ജെ ജോഷി, പബ്ലിസിറ്റി കൺവീനർ  പി.ടി സേവി  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments