ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് പേർക്ക് പരിക്ക്. നെല്ലായ ചാത്തംകുളം സ്വദേശി നിസാമുദ്ദീൻ്റെ മകൾ നേഹ ലിയാന (13), പൊട്ടച്ചിറ സ്വദേശി മുഹിനുദ്ദീന്റെ മകൾ ഹിബാ പർവിൻ (16), കോട്ടപ്പുറം കരുവഞ്ചേരി സ്വദേശി രതീഷിന്റെ മകൾ ആരാദ്യ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. മുകളിൽ കെട്ടിവച്ചിരുന്ന വലിയ ലൈറ്റ് ശക്തമായ കാറ്റിൽ പൊട്ടി വീഴുകയായിരുന്നുവത്രേ. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.